സ്കൂള്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി മാസത്തില്‍ ഒരു ബിരിയാണി
കാഞ്ഞങ്ങാട്- കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എല്‍.പി.സ്കൂളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉച്ചഭക്ഷണപരിപാടിയോടനുബന്ധിച്ച് പി.ടി.എ.യുടെയും മാനേജ്മെന്റ് കമ്മിറ്റിയുടെയും സഹകരണത്തോടെ മാസത്തില്‍ ഒരു ബിരിയാണി നല്‍കിവരുന്നു.പ്രീപൈമറി അടക്കം 615 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. ബിരിയാണി ഉണ്ടാക്കുന്നതിന് സ്ഥലത്തെ പ്രമുഖ പാചകക്കാരനായ മമ്മദ് എല്ലാ സഹായവും ചെയ്തു തരുന്നു.ദിവസേനയുള്ള ഉച്ചഭക്ഷണം നല്ലനിലയില്‍ നല്‍കി വരുന്നു.ആഗസ്റ്റ് മാസത്തെ ബിരിയാണി വിതരണത്തിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ശ്രീ.കെ.മൊയ്തീന്‍കുഞ്ഞി നിര്‍വ്വഹിച്ചു.
No comments:
Post a Comment